ആമിറിന്റെ പ്രസ്താവനയെയും പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെയും കൂട്ടിയിണക്കി തരൂരിന്റെ പരിഹാസ ട്വീറ്റ്

single-img
25 November 2015

modi-amirപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ രംഗത്ത്. ആമിര്‍ ഖാന്റെ അസഹിഷ്ണുത പ്രസ്താവനയെയും പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെയും കൂട്ടിയിണക്കിയാണ്  തരൂരിന്റെ പരിഹാസം.
ഇത് ആമിര്‍ ഖാനും മോദിക്കും നന്നായി ഇഷ്ടപ്പെടും എന്ന് കരുതുന്നു എന്നാണ് തരൂരിന്റെ ട്വീറ്റ്.

തന്റെ ഭാര്യ വ്യാകുലയാണ്, രാജ്യം വിടണം എന്ന് വരെ പറഞ്ഞു എന്ന് പറയുന്ന ആമിറിനോട്, താന്‍ അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത യാത്രക്ക് തന്‍റെ കൂടെ താങ്കള്‍ക്കും വന്നുകൂടെയെന്നും ചിത്രത്തില്‍ മോദി  മറുപടി പറയുന്നത്.