‘നീന്തൽ അറിയാവുന്ന ആൾ മുങ്ങി മരിക്കുന്നതിൽ ദുരൂഹതയുണ്ട്’; സ്വാമി ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി

single-img
25 November 2015

kerala-high-courtകൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. നീന്തൽ അറിയാവുന്ന ആൾ മുങ്ങി മരിക്കുന്നതിൽ ദുരൂഹതയുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. തെളിവ് ലഭിച്ചാൽ എഫ്ഐആർ സമർപ്പിക്കുമെന്ന് ഡിജിപി അറിയിച്ചു. തുടരന്വേഷണ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം.ശാശ്വതീകാനന്ദയുടെ മരണത്തില്‍ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്ന് നേരത്തെ തന്നെ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.