ആമിര്‍ ഖാന് പിന്തുണയുമായി എ ആര്‍ റഹ്മാന്‍; രണ്ട് മാസം മുമ്പ് തനിക്കും അമിറിന്റെ അതേ അനുഭവം ഉണ്ടായെന്ന് എ ആര്‍ റഹ്മാന്‍

single-img
25 November 2015

arrahmanപനാജി: ആമിര്‍ ഖാന് പിന്തുണയുമായി  എ ആര്‍ റഹ്മാന്‍. രണ്ട് മാസം മുമ്പ് തനിക്കും അമിറിന്റെ അതേ അനുഭവം തനിക്കുമുണ്ടായെന്ന് റഹ്മാന്‍ പറഞ്ഞു. അസഹിഷ്ണുതയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ഭാര്യ കിരണ്‍ റാവു നമുക്ക് ഇന്ത്യ വിട്ടു പോയാലോ എന്ന് വരെ പറഞ്ഞതായുള്ള ആമിറിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു.

ഗോവയില്‍ നടക്കുന്ന 46ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ റഹ്മാന്റെ പ്രതികരണം. രണ്ട് മാസം മുമ്പ് തനിക്കും അസഹിഷ്ണുത നേരിടേണ്ടിവന്നിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ജനങ്ങള്‍ ഹിംസാത്മകമാകരുത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവും പരിഷ്‌കൃത സമൂഹമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. റഹ്മാന്‍ പറഞ്ഞു.

ഇസ്ലാമിക പ്രവാചകന്‍റെ കഥ പറയുന്ന മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ഇറാനിയന്‍ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതിന് മുംബൈ ആസ്ഥാനമായ റാസാ അക്കാദമി റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.  റഹ്മാന്‍ വീണ്ടും സത്യവാചകം (കലിമ) ചൊല്ലണമെന്ന് ഫത് വ പുറപ്പെടുവിച്ചത്.

ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് റഹ്മാന്റെ സംഗീത പരിപാടികള്‍ റദ്ദാക്കിയിരുന്നു. വിശ്വ ഹിന്ദു പരിഷത് റഹ്മാനിനോട് ഘര്‍വാപ്പസി നടത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അസഹിഷ്ണുതയ്‌ക്കെതിരെ റഹ്മാന്റെ പ്രതികരണം.

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയുള്ള പ്രതിഷേധത്തെ കുറിച്ചു റഹ്മാന്‍ പ്രതികരിച്ചു. ഭാവനാത്മകമാണത്. ഗാന്ധിജിയുടെ നാടാണ് നമ്മുടേത്. അഹിസംയിലൂടെ എങ്ങനെ വിപ്ലവം നയിക്കാമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. അത്തരത്തില്‍ ലോകത്തിന് മാതൃയകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.