ആമിര്‍ ഖാന്‍ ഇന്ത്യ വിട്ടാല്‍ അത്രയും ജനസംഖ്യ കുറഞ്ഞുകിട്ടിയതായി കരുതുമെന്നും യോഗി ആദിത്യനാഥ്

single-img
25 November 2015

Yogi-Adityanathഗോരഖ്പുര്‍: ബോളിവുഡ് നടന്‍ ആമിര്‍ഖാനെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ്. ഇന്ത്യ വിടണമെന്നതാണ് ആമിര്‍ ഖാന്റെ ആഗ്രമഹമെങ്കില്‍ ആരും അദ്ദേഹത്തെ തടയില്ല. ഇന്ത്യയില്‍ അത്രയും ജനസംഖ്യ കുറഞ്ഞുകിട്ടിയതായി കരുതുമെന്നും ആദിത്യനാഥ്. ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് പറയുന്ന ആമിര്‍ ഖാന്‍ ലോകത്തെ മറ്റേത് രാജ്യത്താണ് സഹിഷ്ണുതയുള്ളതെന്ന് പറയണം.

ഐസിസ് തീവ്രവാദികള്‍ നടത്തുന്ന സഹിഷ്ണുതയെക്കുറിച്ചും ആമിര്‍ ഖാന്‍ പറയണമെന്ന്  ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ പരാമര്‍ശമാണ് ആമിര്‍ ഖാന്റെതെന്നും ആദിത്യനാഥ് ആരോപിച്ചു.   ആമിര്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ഷാനവാസ് ഹുസൈനും രംഗത്തെത്തി.

ലോകത്ത് മറ്റേതൊരു രാജ്യത്തെക്കാളും മുസ്ലീങ്ങള്‍ സുരക്ഷിതരായി കഴിയുന്നത് ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ പോയാലും അസഹിഷ്ണുതയുണ്ട്. ഇന്ത്യയാണ് അല്‍പംകൂടി മെച്ചപ്പെട്ട രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.