ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി

single-img
25 November 2015

BIJUതിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാനുള്ള ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന്റെ ശാശ്വത പരിഹാരത്തിനാണ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ്   റവന്യു സെക്രട്ടറി  ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രി പരാതി നല്‍കിയിരുന്നു. റവന്യു വകുപ്പ് ഇടപെട്ട് അപ്പീല്‍ കാലാവധി തീരുന്നത് വരെ ഫയല്‍ പൂഴ്ത്തിവെക്കുകയാണെന്ന് കാണിച്ച് ജോസഫ് എം പുതുശേരിയാണ് പരാതി നല്‍കിയത്.

തെക്കനക്കര കനാലിന്റെ പുറമ്പോക്ക് കയ്യേറിയാണ് ഹോട്ടലിന്റെ നിശ്ചിതഭാഗം പണിതിരിക്കുന്നതെന്ന് കണ്ടതിനെ തുടര്‍ന്ന് പൊളിച്ച് നീക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും ബിജു രമേശ് കോടതിയില്‍ നിന്ന് സ്‌റ്റേ നേടുകയായിരുന്നു. ഇനി സ്റ്റേ നീക്കി കിട്ടാന്‍ വൈകാതെ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചേക്കും