പെറുവില്‍ ശക്തമായ ഭൂചലനം

single-img
25 November 2015

earthquake-logoലിമ: പെറുവില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.5 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. അതിനാലാണ് വന്‍ നാശനഷ്ടങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കിയത്.

പ്രാദേശികസമയം വൈകീട്ട് 5.45നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.