ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത് തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദില്ലി പൊലീസും

single-img
25 November 2015

1delhi

ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത് തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദില്ലി പൊലീസും നീക്കം ആരംഭിച്ചു. ജുവനൈല്‍ ഹോമിലുള്ള പ്രതിയുടെ ശിക്ഷാ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കേയാണ് സര്‍ക്കാരും പോലീസും രംഗത്തെത്തിയിരിക്കുന്നത്. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താനാണ് തീരുമാനം.

ദേശീയ സുരക്ഷ നിയമ പ്രകാരം പ്രതിയെ ഒരു വര്‍ഷത്തേക്ക് തടവിലിടാനാകും. രാജ്യത്തിന്റെ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ നിയമം ചുമത്താറുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ ദേശീയ സുരക്ഷആ നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇയാളെ പുറത്ത് വിടുന്നതിനെതിരെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസും അയച്ചിരുന്നു.