അസഹിഷ്ണുതയില്‍ പ്രതിഷേധവുമായി ബോളിവുഡ് നടൻ ആമിർ ഖാൻ രംഗത്ത്

single-img
24 November 2015

AAMIR_001jpg (1)രാജ്യത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുന്നു എന്ന് ബോളിവുഡ് നടൻ ആമിർഖാൻ . ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടതായും താരം ദില്ലിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു . മക്കളേയും കുടുംബത്തേയും ഓര്‍ത്തുള്ള ആശങ്ക മൂലമാണ് ഭാര്യ രാജ്യം വിടാമെന്ന് അഭിപ്രായപ്പെട്ടതെന്ന് ആമിര്‍ വ്യക്തമാക്കി.അസഹിഷ്ണുതക്കെതിരെ പുരസ്കാരങ്ങള്‍ തിരികെ നൽകിയുള്ള പ്രതിഷേധത്തെ താനും പിന്തുണക്കുകയാണ്. അസഹിഷ്ണുതയ്ക്ക് എതിരെ പ്രതിഷേധിക്കാനുള്ള മാർഗമാണിതെന്നും ആമിർ ഖാൻ പറഞ്ഞു.