ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതിനുത്തരവാദി താനാണെന്നും വെള്ളാപ്പള്ളി പറയും: വി.എസ്
24 November 2015
എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ എന്തും ഏറ്റെടുക്കുന്ന വ്യക്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതിനുത്തരവാദി താനാണെന്നും വെള്ളാപ്പള്ളി പറയും. ഈ സമയത്ത് എന്തും ഏറ്റെടുക്കുന്ന നിലയിലാണ് അദ്ദേഹമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം പാര്ട്ടിക്കാര് തന്നെ ക്യാപ്പിറ്റല്‍ പണിഷ്മെന്റിനു വിധേയനാക്കിയ ആളാണ് വിഎസ്. സമാധിയായിക്കിടന്ന അദ്ദേഹം ഇപ്പോള്‍ സമത്വ മുന്നേറ്റ ജാഥ എന്നു കേട്ടപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും തനിക്കെതിരെയുള്ള വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണെന്ന് വെള്ളാപ്പള്ളി നടേശന് ഇന്നലെ പറഞ്ഞിരുന്നു.