വാഹനാപകടത്തില്‍ പരിക്കേറ്റ ചന്ദനത്തോപ്പ് സ്വദേശി ഒമ്പത് വയസ്സുകാരി മീനാക്ഷിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് സാജുവും വിഷ്ണുവും പിന്നെ കേരള പോലീസും

single-img
24 November 2015

12272988_865733223547732_1529049055_n

ശബരിമയലയ്ക്ക് പോയിട്ടു വരുന്നവഴി വാഹനാപകടത്തില്‍ പെട്ട മീനാക്ഷിയെന്ന ഒമ്പത് വയസ്സുകാരിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ചന്ദനത്തോപ്പുകാര്‍. അപകടം നടന്ന സമയം ദൈവദൂതരെപ്പോലെ അവിടെ എത്തിച്ചേര്‍ന്ന ആംബുലന്‍സിലെ ഡ്രൈവര്‍ സജുകുമാറിനും മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണുവിനും നന്ദിപറയുകയാണ് മീനാക്ഷിയുടെ ബന്ധുക്കളും നാട്ടുകാരും.

ശനിയാഴച വൈകുന്നേരമാണ് പത്തനംതിട്ട ഓമല്ലൂരില്‍ വെച്ച് ശബരിമലയ്ക്ക് പോയിട്ടു വരികയായിരുന്ന മാരുതി കാറും മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കൊല്ലം ചന്ദനത്തോപ്പ് സ്വദേശികളായ രാജമ്മ (60), മീനാക്ഷഇ (9), ഗിരീഷ് (35), ദേവമ്മ (59), രാജേഷ് (35) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതില്‍ മീനാക്ഷിയുടെ നില അതീ വുരുതരമായിരുന്നു.

അപകടം നടന്നയുടന്‍ അതുവഴി വന്ന 1298 ന്റെ ആംബുലന്‍സ് അപകടം കണ്ട് അവിടെ നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ സജുകുമാറും ടെക്‌നീഷ്യന്‍ വിഷ്ണുവും ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു. അതേ ആംബുലന്‍സില്‍ തന്നെ കയറ്റി മിനിട്ടുകള്‍ക്കകം പരിക്കേറ്റ യാത്രക്കാരെ മുത്തൂറ്റ് ആശുപത്രിയില്‍ എത്തിച്ചു.

മീനാക്ഷിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. കൂടുതല്‍ പരിശോധനയില്‍ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അതേ ആംബുലന്‍സില്‍ തന്നെ കൊല്ലം മെഡിട്രീന ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.

സമയത്തിന്റെ അപര്യാപ്തത പ്രശ്‌നമായതിനാലും ആംബുലന്‍സിന്റെ യാത്ര വൈകുന്നേരം ട്രാഫിക് ബ്ലോക് സമയത്തായതിനാലും പോലീസും സഹായത്തിനെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ പരേേശ്വരന്‍ ഉണ്ണിയുടെ നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സിന് വഴികാട്ടി പോലീസുമുണ്ടായിരുന്നു. അടൂര്‍ മുതല്‍ കൊട്ടാരക്കര വരെ കൊട്ടാരക്കര പോലീസും അവിടെ നിന്നും കല്ലിന്‍താഴം വരെ എഴുകോണ്‍ പോലീസും കയല്ലിന്‍താഴത്തു നിന്നും ആശുപത്രിവരെ സിറ്റിപോലീസും വഴികാട്ടിയായി ആംബുലന്‍സിന് മുന്നിലുണ്ടായിരുന്നു.

പറഞ്ഞ സമയത്തിനുള്ളില്‍ കുട്ടിയെ മെഡിട്രീനയിലെത്തിച്ച് സജുവും വിഷ്ണുവും അവരുടെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കളുടെ മുഖത്ത് ആശ്വാസം വീണിരുന്നു. ഇന്ന് മീനാക്ഷി സുഖമായിരിക്കുന്നുവെന്നറിയുമ്പോള്‍ സജുവിന്റേയും വിഷ്ണുവിന്റെയും മുഖത്ത് വിരിയുന്നതും അതേ ആശ്വാസം തന്നെയാണ്.