റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു;തുര്‍ക്കി പിന്നില്‍ നിന്നു കുത്തിയെന്ന് പുട്ടിന്‍

single-img
24 November 2015

Turkey_plane_2632492gസിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനം തുര്‍ക്കി യുദ്ധ വെടിവെച്ചിട്ടു.സിറിയയുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിൽ വച്ചാണ് എഫ്16 യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ എസ്.യു24 വിമാനം വെടിവച്ചിട്ടതെന്ന് അധികൃതർ പറഞ്ഞു. തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുർക്കി അവകാശവാദം ഉന്നയിച്ചു.എന്നാൽ റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവെച്ചിട്ട സംഭവത്തില്‍ ശക്തമായ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രംഗത്ത് വന്നു . തീവ്രവാദികളുടെ കൂട്ടാളികളായ തുര്‍ക്കി പിന്നില്‍ നിന്നും കുത്തുകയായിരുന്നെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ പാരച്ച്യൂട്ടില്‍ രക്ഷപ്പെടുകയും ചെയ്തു.ലടാക്കിയ പ്രവിശ്യയിലെ മലനിരകളില്‍ യുദ്ധ വിമാനം കത്തിയമര്‍ന്ന് തകര്‍ന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.എന്നാൽ വിമാനം വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണം റഷ്യൻ പ്രതിരോധമന്ത്രാലയം നിഷേധിച്ചു.