അരനൂറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തില്‍ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്തിട്ടില്ല:കെ.എം.മാണി

single-img
24 November 2015

km-mani.jpg.image.784.410അരനൂറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തില്‍ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്തിട്ടില്ല മുന്‍ ധനമന്ത്രി കെ.എം.മാണി. എന്നാല്‍ എല്ലാ മനുഷ്യനുമുള്ള പോരായ്മകളും പരിമിതികളും എനിക്കുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയജീവിതം തുറന്നപുസ്തകമാണ്.അധ്വാനിച്ച് ജീവിക്കുന്ന ഇടുക്കിയിലെകര്‍ഷകര്‍ കേരളത്തിന് അഭിമാനമാണ്.കേരളകോണ്‍ഗ്രസ്(എം)ചെറുതോണിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു മാണി. 15മിനുട്ട് നീണ്ട പ്രസംഗത്തില്‍ ഇടുക്കിയിലെ കര്‍ഷകരെയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയെയും പുകഴ്ത്തിയതല്ലാതെ രാഷ്ട്രീയ കുറ്റപ്പെടുത്തലുകള്‍ നടത്തിയില്ല.