കര്‍ണാടകയില്‍ ബിജെപി എംഎൽഎ നിയമസഭാ സമ്മേളനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

single-img
24 November 2015

jagadeeshബെംഗളൂരു: ബിജെപി എംഎൽഎ ആർ. ജഗദീഷ് കുമാർ(58) നിയമസഭാ സമ്മേളനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.  ഉച്ചയ്ക്കു കന്റീനിൽ ചായ കുടിക്കാൻ പോകവെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഹെബ്ബാൾ മണ്ഡലത്തിലെ പ്രതിനിധിയായ ജഗദീഷ് മരിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ഫെയ്സ്ബുക്കിലൂടെ ജനങ്ങൾക്കു തുൾസി പൂജ ആശംസകളും അർപ്പിച്ചിരുന്നു.

ജഗദീഷിന്റെ മരണത്തെ തുടർന്ന് ഇന്നു സഭാ നടപടികൾ നേരത്തെ അവസാനിക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ എംഎൽഎയെയാണ് കർണാടക നിയമസഭയ്ക്കു നഷ്ടമായത്.ബിദറിൽ നിന്നുള്ള ബിജെപി എംഎൽഎ ഗുരുപാദപ്പ നാഗമരപ്പള്ളി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.