ആത്മഹത്യ ചെയ്ത വയനാട് ഡിസിസി സെക്രട്ടറിയുടെ വീട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു

single-img
24 November 2015

18tvcgn03_VS_Re_19_1242346fവയനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി സെക്രട്ടറി പി.വി. ജോണിന്റെ വീട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ജോണിനെ സഹപ്രവര്‍ത്തകര്‍ വഞ്ചിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണമായവര്‍ക്ക് എതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ജോണ്‍ ആത്മഹത്യ ചെയ്തതിനുശേഷം കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് പോലും തങ്ങളെ സന്ദര്‍ശിച്ചിട്ടില്ലെന്ന് നേരത്തെ മകന്‍ വ്യക്തമാക്കിയിരുന്നു. മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.ജോണിന് 39 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. തുടര്‍ന്നാണ് മാനന്തവാടിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നവംബര്‍ എട്ടാംതിയതി ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.