വിഎസ് തന്റെ പഴയ തൊഴില്‍ മറക്കാത്തത് നല്ല കാര്യം; തനിക്ക് പാകത്തിലുള്ള നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്ക്കാന്‍ വിഎസിനാകുമോയെന്ന്‍ വെള്ളാപ്പള്ളി നടേശന്‍

single-img
24 November 2015

Vellappalliകണ്ണൂര്‍: വിഎസ് തന്റെ പഴയ തൊഴില്‍ മറക്കാത്തത് നല്ല കാര്യമെന്നും തനിക്ക് പാകത്തിലുള്ള നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്ക്കാന്‍ വിഎസിനാകുമോയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണ്ണൂരില്‍ ചോദിച്ചു.യാത്രയുടെ ലക്ഷ്യം മറച്ച് വയ്ക്കാന്‍ വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇനി മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമത്വ മുന്നേറ്റ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ കടലില്‍ മുങ്ങിത്താഴുക കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.