‘എന്നാണ് ഇൻക്രെഡിബിൾ ഇന്ത്യ നിങ്ങൾക്ക് ഇന്റോളറൻസ് ഇന്ത്യ ആയി മാറിയത്’- ആമിർ ഖാൻറെ പ്രസ്താവനക്കെതിരെ അനുപം ഖേർ രംഗത്ത്

single-img
24 November 2015

anupam-kherഅസഹിഷ്ണുതയ്ക്കെതിരെ ആമിർ ഖാൻ നടത്തിയ  പ്രസ്താവനക്കെതിരെ നടൻ അനുപം ഖേർ രംഗത്ത്. ‘ ഇങ്ങനെയൊരു പ്രസ്താവനയോടെ നിങ്ങൾ ആളുകളിൽ ഭയം ഉണർത്തുകയാണ് ചെയ്തത്. മറിച്ച് നല്ല പ്രതീക്ഷകളാണ് ആളുകൾക്ക് പകർന്നുകൊടുക്കേണ്ടത്. എന്നാണ് ഇൻക്രെഡിബിൾ ഇന്ത്യ നിങ്ങൾക്ക് ഇന്റോളറൻസ് ഇന്ത്യ ആയി മാറിയത്.

ഈ 7–8 മാസങ്ങൾക്കൊണ്ടല്ലേ? ഈ രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞ ഭാര്യയോട് ഏത് രാജ്യത്തേക്ക് പോകണമെന്ന് നിങ്ങൾ ചോദിച്ചോ? ഈ രാജ്യമാണ് ആമിർ ഖാനെ ഇന്നത്തെ ആളാക്കിയതെന്ന് അവരോട് പറയുമോ? അനുപം ഖേർ ചോദിച്ചു.എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം.രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞിരുന്നു.