സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന്‍ പത്താംശമ്പള കമ്മീഷന്‍

single-img
24 November 2015

Officeകൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന്‍ പത്താംശമ്പള കമ്മീഷന്‍. കൂടാതെ അവധി ദിവസങ്ങളില്‍ മാത്രമായി ഇവരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചുരുക്കണമെന്നും  ശമ്പള കമ്മീഷന്റെ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് കൊണ്ട് സാധാരണക്കാര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നു.

അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും, അധ്യാപകരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ശുപാര്‍ശകള്‍ അടക്കം പത്താംശമ്പള കമ്മീഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂള്‍ യുവജനോത്സവം അവധിക്കാലത്ത് നടത്തണമെന്നും, ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ കൂട്ടണമെന്നും ശുപാര്‍ശയുണ്ട്. അധ്യാപകര്‍ക്ക് പകരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍  വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഇതിനായി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.നേരത്തെ ജൂലൈയില്‍ ആണ് കുറഞ്ഞ പെന്‍ഷന്‍ 8500 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടും, അടിസ്ഥാന ശമ്പളം 17000 രൂപയാക്കി വര്‍ധിപ്പിച്ചും ശമ്പള കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.