നേതാജി സുഭാഷ് ചന്ദ്രബോസ് യുദ്ധ കുറ്റവാളിയല്ലെന്ന് കേന്ദ്ര സർക്കാർ

single-img
24 November 2015

nethajiകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് യുദ്ധ കുറ്റവാളിയല്ലെന്ന് കേന്ദ്ര സർക്കാർ. സർക്കാരിന്റെ രേഖകളിലൊന്നും നേതാജി യുദ്ധ കുറ്റവാളികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഈ രേഖകൾ ഇപ്പോൾ സർക്കാരിന്റെ കയ്യിലുണ്ടോ എന്നതിനെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.ബെംഗളൂരുവിൽ നിന്നുമുള്ള ചൂഢാമണി നാഗേന്ദ്ര എന്ന യുവതി‌ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

യുദ്ധ കുറ്റവാളികളുടെ പട്ടികയിൽ നിന്നും നേതാജിയുടെ പേര് നീക്കം ചെയ്യാൻ സർക്കാർ എന്തു ചെയ്തെന്നായിരുന്നു ചൂഢാമണി ചോദിച്ചത്. മാത്രമല്ല ഐക്യരാഷ്ട്രസംഘടനയുടെ പക്കലുള്ള രേഖകളിൽ നേതാജിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടോയെന്നും എങ്കിൽ അത് നീക്കം ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി അംഗങ്ങൾ എന്തുചെയ്തെന്നും അവർ ചോദിച്ചിരുന്നു.