രാജ്യത്ത്‌ അസഹിഷ്‌ണുത നിലനില്‍ക്കുന്നുണ്ട്; ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതിനെ പറ്റി ആലോചിച്ചു- ആമിര്‍ ഖാന്‍

single-img
24 November 2015

aamirന്യൂഡല്‍ഹി: രാജ്യത്ത്‌ അസഹിഷ്‌ണുത നിലനില്‍ക്കുന്നുണ്ടെന്ന്‌ ബോളീവുഡ്‌ താരം ആമിര്‍ ഖാന്‍. ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു.  രാമനാഥ്‌ ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവർ നടപടി എടുക്കുന്നില്ല. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നമ്മെ പല കാര്യങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മാസങ്ങളായി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ന്ന്‌ വരികയാണ്‌. മക്കളെ ഓര്‍ത്ത്‌ തന്റെ ഭാര്യ ഭയപ്പെടുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാെണന്നും ആമിര്‍ പറഞ്ഞു.

എഴുത്തുകാര്‍ അടക്കമുള്ളവര്‍ അവാര്‍ഡുകള്‍ തിരികെനല്‍കി പ്രതിഷേധിക്കുന്നതില്‍ താന്‍ പിന്തുണയ്‌ക്കുന്നു. അക്രമ രാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാണിത്‌. നിയമം കൈയ്യിലെടുക്കാതെ ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വ്യക്‌തികള്‍ക്കുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.