താന്‍ കെട്ടിപ്പിടിച്ചത് ലാലുവിനെയാണെന്നും അല്ലാതെ ലാലുവിന്റെ അഴിമതിയെ അല്ലെന്ന്‍ കെജ്‌രിവാള്‍

single-img
24 November 2015

lalu kejariwalതാന്‍ കെട്ടിപ്പിടിച്ചത് ലാലുവിനെയാണെന്നും അല്ലാതെ ലാലുവിന്റെ അഴിമതിയെ അല്ലെന്നും  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിഹാറില്‍ നിതിഷ് കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ  കെജ്‌രിവാളിനെ ലാലു പ്രസാദ് യാദവ് കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

അഴിമതിക്കെതിരെ പോരാടിയ കെജ്‌രിവാള്‍ അഴിമതിക്കാരനായ ലാലുവിനെ കെട്ടിപ്പുണര്‍ന്നത് ആയിരുന്നു വിവാദമായത്. എന്നാല്‍, കെട്ടിപ്പിടിച്ചത് ലാലുവിനെയാണ്, അല്ലാതെ അയാളുടെ അഴിമതിയെയല്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ലാലുവിന്റെ അഴിമതിക്ക് തങ്ങള്‍ എന്നും എതിരാണ്. മക്കള്‍ രാഷ്‌ട്രീയത്തിനും എതിരാണ്.  ലാലുവിന്റെ രണ്ട് മക്കളെ മന്ത്രിയാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതിയുടെ നിഴല്‍ പതിഞ്ഞ ഒരാളെ കെട്ടിപ്പുണരുന്നതു പോലും ചോദ്യം ചെയ്യപ്പെടുന്നതില്‍  സന്തോഷമുണ്ട്. മറ്റുള്ളവര്‍ ലാലുവിനെ പുണര്‍ന്നതില്‍ ആര്‍ക്കും പരാതിയില്ല. ജനങ്ങള്‍ തങ്ങളില്‍ പുലര്‍ത്തുന്ന പ്രതീക്ഷയാണ് അതിന് കാരണമെന്നും അത് പാലിക്കാന്‍ ആം ആദ്മിക്ക് ബാധ്യതയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.