കാര്‍ വെദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്കുമറിഞ്ഞ് നാലുപേര്‍ മരിച്ചു

single-img
24 November 2015

accident-logo3കാര്‍ വെദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്കുമറിഞ്ഞ് ഫോര്‍ട്ടുെകാച്ചി സ്വദേശികളായ നാലുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ബിയ്യംപാലത്തിനുസമീപം തിങ്കളാഴ്ചരാത്രി 11 മണിയോടെയാണ് അപകടം.പരിക്കേറ്റവരെല്ലാം അബോധാവസ്ഥയിലായതിനാല്‍ കൂടുതല്‍ വിവരങ്ങളറിവായിട്ടില്ല. നാലുപേരുടെ മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ തൃശ്ശൂര്‍ അമല ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.