വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന അച്ഛനേയും മകനേയും അതുവഴി വരികയായിരുന്ന സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു

single-img
23 November 2015

DGP

നിയപാലകര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന വിശ്വാസക്കാരനാണ് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. അതേതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതും. വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന അച്ഛനേയും മകനേയും തന്റെ ഔ്‌ദ്യോഗിക വാഹനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിലെത്തിച്ച് അദ്ദേഹം അത് ഒന്നുകൂടി തെളിയിച്ചിരിക്കുയാണ്.

ബസിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രക്കാരായ അച്ഛനെയും മകനെയുമാണ് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചത്. പാതിരപ്പള്ളിയില്‍ ദേശീയ പാതയില്‍ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ അനന്തകുമാറും മകന്‍ അനന്തുവാണ് അപകടത്തില്‍ പെട്ടത്.

അപകടം നടന്ന സമയം സംസ്ഥാന പോലീസ് മേധാവി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സംഭവം കണ്ട് വാഹനം നിര്‍ത്തി ഇരുവരെയും തന്റെ വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.