താന്‍ മത്സരിക്കുന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കമെന്ന് വി.എസ്‌

single-img
23 November 2015

18tvcgn03_VS_Re_19_1242346fവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ ആര് നയിക്കണമെന്ന് ജനങ്ങളും പ്രസ്ഥാനങ്ങളും തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ജനങ്ങള്‍ അഭിപ്രായം പറയട്ടെ, അതനുസരിച്ച് ചെയ്യാമെന്നായിരുന്നു മറുപടി. മത്സരിക്കണമോയെന്ന കാര്യത്തില്‍ ജനാഭിലാഷം അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും വിഎസ് പറഞ്ഞു. വിഎസ് മത്സരരംഗത്തുണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിനെ വളര്‍ത്തുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.