കശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴ് മരണം

single-img
23 November 2015

  kahsmirജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കത്രയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള ഏഴുപേർ മരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. വൈഷ്ണോ ദോവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ഹിമാലയൻ ഹെലി സർവ്വീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.