ഇടതുമുന്നണിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണന്‍

single-img
23 November 2015

VS-new-stance-will-help-the-party-Kodiyeri12ഇടതുമുന്നണിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമായിരിക്കും തീരുമാനിക്കുകയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഘടകകക്ഷികള്‍ ഞങ്ങള്‍ക്കു നല്‍കണം. വി.എസിന് ഇപ്രകാരം ലഭിക്കുന്ന അംഗീകാരം പാര്‍ട്ടിക്കുള്ള അഭിനന്ദനം കൂടിയാണെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്. നയിക്കുമെന്ന സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. അതേസമയം വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയ്ക്ക് പിറകില്‍ ആര്‍.എസ്.എസാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസാണ് യാത്രനടത്തുന്നത്.