കാളിക്കാവ് പഞ്ചായത്ത് അംഗം അബ്ദുള്‍ നാസറിന്റെ തെരഞ്ഞെടുപ്പ് വിജയം അനുയായികള്‍ ആഘോഷിച്ചത് നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീടുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ്

single-img
23 November 2015

12299356_1089250044444995_5352604412027448643_n

മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തിനു തന്നെ മാൃകയായിരിക്കുകയാണ് കാളിക്കാവ് പഞ്ചായത്തിലെ വെന്തോടന്‍പടി വാര്‍ഡ് അംഗം അബ്ദുള്‍ നാസര്‍. അബ്ദുള്‍ നാസറിന്റെ തെരഞ്ഞെടുപ്പ് വിജയം അനുയായികള്‍ ആഘോഷിച്ചത് നിര്‍ദ്ധനയായ ഒരു കുടുംബത്തിന് വീടുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ആഹഌദപ്രകടനം ഒഴിവാക്കി ആ തുക ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കിയാണ് ഒരു ജനപ്രതിനിധിയുടെ യഥാര്‍ത്ഥ മുഖം അബ്ദുള്‍ നാസര്‍ സമൂഹത്തിന് കാണിച്ചുകൊടുത്തത്.

മുമ്പ്് നീണ്ട കാലം പ്രവസിയായിരുന്നു നാസര്‍. അന്നും ജീവകരുണ്യ പ്രവര്‍ത്തനത്തില്‍ മുന്നിലായിരുന്നു അദ്ദേഹം. സി പി ഐ എം പ്രവര്‍ത്തകനായ നാസര്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് വാര്‍ഡിന്റെ വിജയം സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാശ് മുടക്കി വിജയാഹ്ലാദം സംഘടിപ്പിക്കുന്നതിനു പകരം പ്രദേശത്തെ സി പി ഐ എം , ഡി വൈ എ ഐ പ്രവര്‍ത്തോകരോടൊപ്പം നിര്‍ദ്ധന കുടുംബത്തിന് വീടെന്ന ആനശയം നാസര്‍ മുന്നോട്ടു വയ്ക്കുകയായിരുന്നു.

നാസറിന്റെയും അനുയായികളുടേയും നേതൃത്വത്തില്‍ ആലായി റുഖിയക്കാണ് വീടോരുക്കുന്നത് . ആദ്യ ഘട്ടമെന്ന നിലയില്‍ തറയോരുക്കല്‍ പ്രവര്‍ത്തിന്നു. വാര്‍ഡുമെമ്പറുടെ മനരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ് റുഖിയയും മറ്റു നാട്ടുകാരും.