താന്‍ പാകിസ്താനിലേക്ക് പോകാന്‍ തയ്യാറല്ല; വേണമെങ്കില്‍ പിബി ആചാര്യക്ക് നേപ്പാളിലേക്ക് പോകാമെന്ന് അസംഖാന്‍

single-img
23 November 2015

asamkhanലക്‌നൗ: അസം ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ രംഗത്ത്. താന്‍ പാകിസ്താനിലേക്ക് പോകാന്‍ തയ്യാറല്ല, അസം ഗവര്‍ണര്‍ പിബി ആചാര്യക്ക് വേണമെങ്കില്‍ നേപ്പാളിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് സൗജന്യമായി പാകിസ്താനിലേക്ക് പോകാമെന്ന് ആചാര്യയുടെ പ്രസ്താവനയാണ് അസംഖാനെ ചൊടിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെതാണെന്നും ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് എവിടേക്കാണ് പോകേണ്ടതെന്നാല്‍ പോകാം.

പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളിലേക്ക് പോകാന്‍ അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ സൗജന്യമായി പോകാമെന്നുമായിരുന്നു ആചാര്യയുടെ പരാമര്‍ശം.