വിഎസിന്റേത് കാലുപൊള്ളിയ കുരങ്ങിന്റെ അവസ്ഥയെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
23 November 2015

vellappally22_2കാസര്‍കോട്: കാലുപൊള്ളിയ കുരങ്ങിന്റെ അവസ്ഥയിലാണ് വിഎസും കൂട്ടരുമെന്ന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തങ്ങളുടെ ജാഥ തുടങ്ങുന്ന ശക്തി കണ്ട് എല്ലാവരും കൂടീ വളഞ്ഞിട്ട് വേട്ടയാടുകയാണെന്നും, ജാഥ ജലസമാധിയാകുമെന്നത് വിഎസിന്റെ സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമത്വമുന്നേറ്റയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്ന വിഎസിന്റെ പരാമര്‍ശങ്ങളെ പരിഹസിക്കുകയായിരുന്നു വെള്ളാപ്പള്ളി.

പാര്‍ട്ടിയില്‍ ശവമായി കിടന്ന വിഎസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് താനാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. ആര്‍എസ്എസുകാരനാകുവാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിഎസും, മകനും തങ്ങളുടെ പക്കല്‍ കൊണ്ടുവന്ന് തന്ന പണത്തിന്റെ കണക്കുകളാണോ വിളിച്ചുപറയുന്നതെന്നും അദ്ദേഹം ചോദിച്ചു.