കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് സാരി നിര്‍ബന്ധമാക്കി

single-img
23 November 2015

sareeവാരണാസി: ഇനി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് സാരി നിര്‍ബന്ധമാക്കി. കുട്ടി വസ്‌ത്രങ്ങള്‍ ധരിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്‌ നിരോധിച്ച്‌ ട്രസ്‌റ്റ് നിര്‍ദേശം പുറത്തിറക്കി. പാശ്‌ചാത്യ ശൈലിയില്‍ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച്‌ എത്തുന്ന വിദേശ വനിതകള്‍ക്ക്‌ ഉള്ളില്‍ പ്രവേശിക്കുന്നതിന്‌ ക്ഷേത്രത്തില്‍ നിന്നുതന്നെ സാരി നല്‍കാനാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന്‌ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ഡ്രസ്‌ കോഡ്‌ നല്‍കിയിട്ടില്ല. എന്നാല്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുന്ന വിദേശവനിതകള്‍ ഷോര്‍ട്‌സും ശരീരത്തോട്‌ ഒട്ടിക്കിടക്കുന്നതും മുട്ടുവരെയുള്ളതുമായ വസ്‌ത്രങ്ങള്‍ പതിവാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പ്രവേശന കവാടത്തില്‍ തന്നെ ഇത്തരക്കാര്‍ക്ക്‌ തികച്ചും സൗജന്യമായി സാരി നല്‍കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.

സാരി ധരിച്ച്‌ തന്നെ പൂജകളില്‍ പങ്കെടുക്കണം. എന്നാല്‍ ഇത്‌ കഴിഞ്ഞാല്‍ സാരി മടക്കി നല്‍കുകയോ കൊണ്ടുപോകുകയോ ചെയ്യാം.  അതേസമയം വസ്‌ത്രം സംബന്ധിച്ച ഇത്തരം ഒരു നീക്കം പാശ്‌ചാത്യശൈലിയിലുള്ള അര്‍ദ്ധനഗ്ന വേഷങ്ങള്‍ ക്ഷേത്ര ദര്‍ശനത്തെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ തന്നെ മാറ്റാന്‍ വേണ്ടിയാണെന്നും പറഞ്ഞു.