ഷാലോമോനിത് പുതു ജീവിതത്തിലേക്കുള്ള ആദ്യ പിറന്നാള്‍

single-img
23 November 2015

kimsവട്ടിയൂര്‍ക്കാവ് സ്വദേശിയായ ഷാലോമോനിത് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യ പിറന്നാള്‍. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഡോ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത്. ഗുരുതര കരള്‍ രോഗങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും മറികടന്നാണ്  ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യ പിറന്നാള്‍ ഷാലോമോന്‍ അഘോഷിച്ചത്. കരള്‍ പകുത്തു നല്‍കിയ അമ്മയ്ക്കും ജീവിതം മടക്കി തന്ന കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പമായിരുന്നു ആഘോഷം.