അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

single-img
23 November 2015

sex racketതിരുവനന്തപുരം:   അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവര്‍  പോലീസ് നിരീക്ഷണത്തില്‍. കേരള പോലിസ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ ഭാഗമായിട്ടാണ് നിരീക്ഷിക്കുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍പെട്ടവരെ പരിശോധന നടത്തിയപ്പോള്‍ ഭൂരിപക്ഷവും അശ്ലീല സൈറ്റുകള്‍ സ്ഥാരമായി സന്ദര്‍ശിക്കുന്നവരും മാഗസിനുകള്‍ വായിക്കുന്നവരുമാണെന്ന് കണ്ടെത്തി.

ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് ഓപ്പറേഷന്‍ ബിഗ്ഡാഡി നിര്‍വഹിക്കുന്നത്. സംസ്ഥാനത്ത് ദിനം പ്രതി അശ്ലാല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുെട എണ്ണ കൂടിവരികയാണ്.