പശ്ചിമഘട്ട മേഖലയിലെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കി

single-img
23 November 2015

Western 3തിരുവനന്തപുരം: പശ്ചിമഘട്ട മേഖലയിലെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കി. ഇതോടെ പൂട്ടിയ ക്വാറികളും പട്ടയഭൂമിയിലെ ക്വാറികള്‍ക്കും ഇനി തുറക്കാനാവും. നിയമവകുപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.

നവംബര്‍ 11നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്തെത്തി. സര്‍ക്കാര്‍ ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ  പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ സ്വീകരിച്ചത് തെറ്റാണെന്നും പ്രതാപന്‍ പറഞ്ഞു