ആഗോള ഭീകരസംഘടനയായ ഐസിസിനെ തകര്‍ക്കാനുള്ള സഖ്യസേനയെ അമേരിക്ക നയിക്കുമെന്ന് ഒബാമ; ഒപ്പം അണിചേരാന്‍ റഷ്യ തയ്യാറാകണം

single-img
23 November 2015

obama

ക്വാലലംപൂര്‍: ഭീകരസംഘടനയായ ഐസിസിനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഐസിസിനെതിരെ പോരാടാനുള്ള നൂറിലേറെ രാജ്യങ്ങളുടെ സഖ്യത്തെ അമേരിക്ക നയിക്കുമെന്നും ഒബാമ വ്യക്തമാക്കി. മലേഷ്യയിലെ ക്വാലലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എസിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ അമേരിക്കയ്‌ക്കൊപ്പം അണിചേരാന്‍ റഷ്യ തയ്യാറാകണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഐ.എസിനെതിരായ ആക്രമണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് എത്താനിരിക്കെയാണ് റഷ്യന്‍ പ്രസിഡന്റിനുള്ള ഒബാമയുടെ നേരിട്ടുള്ള ക്ഷണം. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഒലാദ് റഷ്യയും സന്ദര്‍ശിക്കുന്നുണ്ട്.

കൊലയാളികളെ സുരക്ഷിതരായി വാളാന്‍ അനുവദിക്കില്ലെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് മീറ്റില്‍ പ്രസംഗിക്കവെ ഒബാമ പറഞ്ഞിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കായാണ് തങ്ങള്‍ നിലകൊള്ളുന്നത്. ഏതെങ്കിലും മതത്തിന് നേരെ വേര്‍തിരിവില്ലെന്നും ഒബാമ പറഞ്ഞു. ഐ.എസ് മുന്നോട്ട് വയ്ക്കുന്ന വിദ്വേഷത്തിന്റെയും നന്മയുടെയും പ്രത്യയശകസ്ത്രത്തിനെതിരെ യോജിച്ച് പോരാടുമെന്നും ആസിയാന്‍ ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.