പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ലോറിയില്‍ ബസിടിച്ചു; അഞ്ചു മരണം

single-img
23 November 2015

accident7മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍  ലോറിയില്‍ ബസിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. കൊണ്ടോട്ടി   ഐക്കരപ്പടി കൈതകുണ്ടില്‍ പുലര്‍ച്ചെ 3.45നായിരുന്നു അപകടം.

മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ സൂര്യ (13), സഹോദരന്‍ അതുല്‍ (10), ശശികല (42), ദേവി (62), രവീന്ദ്രന്‍ (54)  എന്നിവരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സേലത്തുനിന്നും കണ്ണൂരിലേക്ക് മടങ്ങുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസാണ്അപകടത്തില്‍പെട്ടത്. അമിത വേഗത്തില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് കോഴിത്തീറ്റയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നലോറിയില്‍ ഇടിക്കുകയായിരുന്നു.