വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോൾ ജലസമാധിയാകും; യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളഷര്‍ട്ടുമാകും- വി.എസ്. അച്യുതാനന്ദൻ

single-img
23 November 2015

Achuthanandanതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോൾ ജലസമാധിയാകുമെന്ന്  വി.എസ്. അച്യുതാനന്ദൻ. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളഷര്‍ട്ടുമാകും.1000 കോടി രൂപയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ട്.

കോഴപ്പണം എത്രയും വേഗം സര്‍ക്കാരിന് കൈമാറണമെന്നും വിഎസ് ആവശ്യപ്പെട്ടു.അതേസമയം, ആർഎസ്എസിന്റെ അജൻഡ നടപ്പാക്കാനാണ് വെള്ളാപ്പള്ളിയുടെ യാത്രയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.

പുതിയ രാഷ്ട്രീയ പാർട്ടി ലക്ഷ്യംവച്ച്  വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. കാസർകോട് മധൂർ ക്ഷേത്രത്തിൽ നിന്ന് കെടാവിളക്ക് തെളിയിച്ചതോടെയാണ് ഹിന്ദു ഏകീകരണം ലക്ഷ്യമിട്ടുള്ള ജാഥ തുടങ്ങിയത്.