ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും-കോടിയേരി ബാലകൃഷ്ണന്‍

single-img
23 November 2015

VS-new-stance-will-help-the-party-Kodiyeri12കോഴിക്കോട്: ഇടതുമുന്നണിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഘടകകക്ഷികള്‍ തങ്ങള്‍ക്കു നല്‍കണം.

വി.എസിന് ഇപ്രകാരം ലഭിക്കുന്ന അംഗീകാരം പാര്‍ട്ടിക്കുള്ള അഭിനന്ദനം കൂടിയാണെന്നും കോടിയേരി  പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് നയിക്കുമെന്ന സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയ്ക്ക് പിറകില്‍ ആര്‍.എസ്.എസാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസാണ് യാത്രനടത്തുന്നത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

ആരുടെ സമത്വമാണ് യാത്രയില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനവരിമുതല്‍ സംസ്ഥാനവ്യാപകമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.