ഇരുമുടിക്കെട്ടുമായി 45കാരിയായ ആന്ധ്ര സ്വദേശിനി സന്നിധാനം വരെയെത്തി

single-img
22 November 2015

sabarimalaദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി സന്നിധാനം വരെയെത്തിയ 45കാരിയായ ആന്ധ്ര സ്വദേശിനിയെ പോലീസ് മടക്കിഅയച്ചു. ആന്ധ്രപ്രദേശ് പിറ്റാപുരം സ്വദേശിനിയായ ലക്ഷ്മിയാണ് ദര്‍ശനത്തിനായി വന്നത്.
സന്നിധാനം നടപ്പന്തലിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറില്‍ സംഘത്തിലുള്ളവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിനിടയിലാണ് സ്ത്രീയാണ് ദര്‍ശനത്തിന് എത്തിയതെന്ന് പോലീസിന് മനസ്സിലായത്. ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖയും ഇല്ലായിരുന്നു. ആചാരം മറികടന്ന് സ്ത്രീകള്‍ ദര്‍ശനത്തിനെത്തുന്നത് തടയാന്‍ പമ്പയില്‍ വനിതാ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെയും കണ്ണുവെട്ടിച്ചാണ് ഇവര്‍ സന്നിധാനം വരെ എത്തിയത്.