ബിജു രമേശ് സർക്കാരുമായി ഒത്തുകളിക്കുന്നു: കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പ്

single-img
22 November 2015

BIJUതിരുവനന്തപുരം: ബിജു രമേശ് സർക്കാരുമായി ഒത്തുകളിക്കുന്നുവെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആരോപണം. നിയമ വിരുദ്ധമായി ബിജു രമേശ് പണിത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ് അട്ടിമറിക്കുന്നുവെന്നും മാണി വിഭാഗം ആരോപിച്ചു.

കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശേരി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്ത് നൽകി. ഒന്നരമാസമായി ഫയൽ റവന്യൂ വകുപ്പ് പിടിച്ച് വെച്ചിരിക്കുകയാണെന്നും ബിജു രമേശിന് ഹൈക്കോടതി അനുവദിച്ച സ്റ്റേക്കെതിരെ അപ്പീൽ നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കിഴക്കേക്കോട്ടയിലെ ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്നു കെട്ടിടത്തിന്‍റെ ഒരുഭാഗം പൊളിച്ചുമാറ്റാൻ ഉത്തരവിടുകയും അതിനെതിരെ ബിജു രമേശ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.

ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.