കൊട്ടാരക്കര അമ്പലക്കരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

single-img
22 November 2015

accidentകൊട്ടാരക്കര അമ്പലക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു.സിപിഎം പ്രവര്‍ത്തകനായ അനോജിനാണ്‌ വെട്ടേറ്റത്‌. തുടര്‍ന്ന്‌ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അനോജിന്റെ കൈക്കും കാലിനും വെട്ടേറ്റു. നിരവധി വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്‌. അഞ്ച്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ നില നില്‍ക്കുന്നതിനാല്‍ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.ഐഷ പോറ്റി എം.എല്‍.എ ഉള്‍പ്പടെ നിരവധി ഇടത് നേതാക്കള്‍ അമ്പലക്കരയില്‍ എത്തി.