ഗുജറാത്തിൽ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു

single-img
22 November 2015

evmഗുജറാത്തിൽ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍, അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജാംനഗര്‍, ഭവനഗര്‍ എന്നീ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 572 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.