കണ്ണൂർ കോർപറേഷനിലെ സ്വതന്ത്രനെ സ്വാധീനിക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് പി. ജയരാജൻ

single-img
22 November 2015

downloadകണ്ണൂർ കോർപറേഷനിലെ ഐ എൻ എൽ സ്വതന്ത്ര കൗൺസിലർ അഷ്റഫിനെ സ്വാധീനിക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു കൊണ്ടു കെ.സുധാകരന്റെ അനുയായി ഫോൺ ചെയ്തുവെന്ന് പി.ജയരാജൻ.കുതിരക്കച്ചവടം നടത്തുന്നതു സുധാകരനാണെന്നും കെഎസ്‌യു വിമതനായി മൽസരിച്ച സുധാകരനു പി.കെ.രാഗേഷിന്റെ ധാർമികതയെ ചോദ്യം ചെയ്യാൻ അർഹതയില്ലെന്നും ജയരാജൻ പറഞ്ഞു.

മേയർ തിരഞ്ഞെടുപ്പിനു മുൻപ്, 50 ലക്ഷം രൂപ നാളെയും ബാക്കി വോട്ടെടുപ്പിനു ശേഷവും നൽകാമെന്നു സുധാകരന്റെ ഒരു കങ്കാണി കൗൺസിലർ അഷ്റഫിനോടു ഫോണിൽ പറയുന്നതു ഞാനും എം.പ്രകാശനും കേട്ടതാണ്.ഇതു സംബന്ധിച്ച പരാതി എസ്പിയുടെ മുന്നിലുണ്ട്. .സിപിഎമ്മല്ല, മേയർ സ്ഥാനത്തിനു വേണ്ടി കുതിരക്കച്ചവടം നടത്തിയതു സുധാകരനാണെന്നു വി.എം.സുധീരൻ മനസ്സിലാക്കണം.പി.കെ .രാഗേഷുമായി ഒരു ചർച്ചയും സിപിഎം നടത്തിയിട്ടില്ല-പി.ജയരാജൻ പറഞ്ഞു.