യുവാന്‍ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് രഘുറാം രാജന്റെ പിന്തുണ

single-img
22 November 2015

06rajans3അന്താരാഷ്ട്ര നാണയനിധി അംഗീകരിച്ചിട്ടുള്ള കറന്‍സികളില്‍ യുവാനെയും ഉള്‍പ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ . സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലും അന്താരാഷ്ട്ര വിപണിയിലെ വളര്‍ച്ചയിലും ചൈന ഏറെ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് യുവാന്റെ മൂല്യം കുറച്ചതെന്നും ഇത് കറന്‍സി യുദ്ധത്തിന് കാരണമാകില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.അതേസമയം ഇന്ത്യയില്‍ സ്വകാര്യനിക്ഷേപം കുറയുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പൊതുമേഖലയിലെ നിക്ഷേപത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.