യൂറോപ്പിലെ ആദ്യ വനിതാ ചാവേര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഹസ്‌ന അത് ബൗലാസന്‍ ഖുറാന്‍ കണ്ടിട്ടുപോലുമില്ലാത്ത കുത്തഴിഞ്ഞ ജീവിതത്തിന് ഉടമയും തികഞ്ഞ മദ്യപാനിയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍

single-img
21 November 2015

EXCLUSIE COLLECTS Hasna Aitboulachen - Female suicide bomber. Detonated her vest during the siege in Paris Simon Ashton 07739026321

ഇസ്ലാമിനു വേണ്ടി യുദ്ധം ചെയ്യുന്നു എന്നാണ് ഐഎസ് ഉള്‍പ്പടെയുള്ള പല ഭീകരസംഘടനകളുടേയും നിലപാട്. എന്നാല്‍ പരിശോധിക്കുകയാണെങ്കില്‍ ഇവരാരും ഇസ്ലാമിക മതനിയമങ്ങള്‍ പാലിക്കുന്നവരല്ല എന്നത് വ്യക്തമാകും. ജീവിതത്തില്‍ ഒരുതവണപോലും ഖുര്‍ആന്‍ വായിച്ചിട്ടില്ലാത്തവരാണ് തീവ്രവാദികളില്‍ ഭൂരിഭാഗവും.

യുദ്ധം പ്രോത്സാഹിപ്പിക്കുന്ന മതമല്ല ഇസ്ലാം, മറിച്ച് സമാധാനവും സാഹോദര്യവും പഠിപ്പിക്കുന്നതാണ്. സ്വന്തം ജീവന്‍ നഷ്ടപ്പെടുകയും അതുവഴി ഇസ്ലാം മതം ഇല്ലാതാകും എന്ന സാഹചര്യം വന്നപ്പോഴാണ് പ്രവാചകന്‍ വാളെടുക്കുന്നത്. അല്ലാത്തപക്ഷം സ്‌നേഹത്തിന്റെയും കരുണയുടെയും ഭാഷ്യമാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം. ഇപ്പോള്‍ മതത്തിന്റെ പേരില്‍ ഭീകര സംഘടനയായ ഐഎസ് ലോകത്ത് നടത്തികൊണ്ടിരിക്കുന്ന മനുഷ്യകുരുതികള്‍ ഇസ്ലാമിന് വിരുദ്ധമാണെന്നതാണ് സത്യം. ഇസ്ലാം മതശാസനകള്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ള മദ്യപാനവും പുകവലിയും വ്യഭിജാരവും പതിവാക്കിയവരാണ് ഇതെല്ലാം ചെയ്യുന്നത്. പാരീസില്‍ നടന്ന ആക്രമണത്തിലൊന്നായ കെഎഫ്‌സി സ്‌ഫോടനം നടത്തിയ ഹസ്‌ന അത് ബൗലാസന്‍ അത്തരമൊരു വനിതയാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

യൂറോപ്പിലെ ആദ്യ വനിതാചാവേര്‍ എന്നാണ് ഹസ്‌നയുടെ ഇപ്പോഴത്തെ വിശേഷണം. കെ.എഫ്.സിയില്‍ ചെന്ന ശേഷം ‘ഹെല്പ് മി’ എന്ന് വിളിച്ചുകൂവിയ ഹസ്‌ന ആളെക്കൂട്ടുകയും തുടര്‍ന്ന് സ്വന്തം ദേഹത്ത് ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ഇരുപത്തിയാറുകാരിയായ ഹസ്‌ന സദാ മദ്യപാനിയും കുത്തഴിഞ്ഞ ജീവിതത്തിന് ഉടമയായിരുന്നുവെന്നും അവളുടെ അയല്‍വാസികളും സുഹൃത്തുക്കളും പറയുന്നു. അവരുടെ അര്‍ധനഗ്‌ന ചിത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഖുര്‍ആന്‍ വായിച്ചിട്ടില്ലാത്ത അവള്‍ ഏത് ഇസ്ലാം മതമൂല്യത്തിന്റെ പേരിലാണ് ഭീകര പ്രവര്‍ത്തനത്തിന് പോയതെന്ന് ഹസ്‌നയുടെ സുഹൃത്ത്ക്കള്‍ സംശയിക്കുന്നു. ഹസ്‌നയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുള്ളതായിട്ടും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് പല ഭീകര സംഘടനകളുടെയും അവകാശവാദം. എന്നാല്‍ ഇവര്‍ ചെയ്യുന്നത് ഇസ്ലാം മതം നിഷേധിക്കപ്പെട്ട പ്രവര്‍ത്തികളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കളങ്കമാകുന്നത് ഒരു മഹത്തായ കാഴ്ചപ്പാടാണ്.