മാണിക്ക്​ മുഖ്യമന്ത്രി ക്ലീൻ ചിറ്റ്​ നൽകിയിട്ടില്ലെന്ന്​ രമേശ്​ ചെന്നിത്തല

single-img
21 November 2015

OOmen chandy_ramesh chennithalaകോട്ടയം:  മുന്‍ ധനമന്ത്രി മാണിക്ക്​ മുഖ്യമന്ത്രി ക്ലീൻ ചിറ്റ്​ നൽകിയിട്ടില്ലെന്ന്​ ആഭ്യന്തരമന്ത്രി രമേശ്​ ചെന്നിത്തല. മാധ്യമങ്ങളോട്​ ​പ്രതികരിക്കുക മാത്രമാണ്​ മുഖ്യമന്ത്രി ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ്​ അന്വേഷണം നിഷ്​പക്ഷവും നീതിപൂർവവുമായാണ്​ നടക്കുന്നത്​. സർക്കാറിന്റേ നിലപാട്​ കോടതിയെ അറിയിക്കും. കോടതി വിധി വന്നതിനു ശേഷം തീരുമാനം പറയാമെന്നും ചെന്നിത്തല അറിയിച്ചു. ബാർ കോഴക്കേസിൽ വിജിലൻസ്​ അന്വേഷണത്തിൽ ഹൈകോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ്​ ​ചെന്നിത്തലയുടെ വിശദീകരണം.