ബാഹുബലി പ്രചോദനമായി; ക്യാപ്റ്റന്‍ വിജയ്കാന്ത് മകൻ നായകനായ ചിത്രത്തിലൂടെ തിരിച്ചു വരുന്നു

single-img
21 November 2015

vijaykanthഅഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ക്യാപ്റ്റന്‍ വിജയ്കാന്ത് അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു. രാഷ്ട്രീയ പ്രവേശത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്നും മാറി നിന്ന ക്യാപ്റ്റന്‍, മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായി എത്തുന്ന തമിഴന്‍ എന്‍ട്രു സൊല്ല് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരുന്നത്. മകന്റെ അരങ്ങേറ്റം പരാജയമായതിന്റെ ദുഃഖത്തിലാണ് ബാഹബലിയെ വെല്ലുന്ന രീതിയിലുള്ള  വലിയ പ്രോജക്ടുമായി വിജയ്കാന്ത് തന്നെ മുന്നിട്ടറങ്ങുന്നത്.

ചിത്രത്തിൽ അതിഥി വേഷത്തിലാണ് വിജയ്കാന്ത് എത്തുന്നത്. നവാഗതനായ അരുൺ ആണ് സംവിധാനം. ഹിപ് ഹോപ് ആധിയാണ് ചിത്രത്തിന് സംഗീതം. ഈയിടെ ബാഹുബലി കണ്ടതിന് ശേഷമാണ് സിനിമയിലേക്കൊരു തിരിച്ച് വരവിന് ചിന്തിക്കാൻ ക്യാപ്റ്റൻ പ്രചോദനമായതെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. ഈ സിനിമയിലും ഒരു രാജാവ് ആയാണ് വിജയ്കാന്ത് എത്തുന്നത്.

തമിഴകത്ത് വിജയ്കാന്തിന്റെ മാസ് രംഗങ്ങള്‍ ഒരുകാലത്ത് തരംഗമായിരുന്നു. വിജയകാന്ത് ചിത്രങ്ങളിലെ അമാനുഷികതയും സാഹസികതയും നിറഞ്ഞ ആക്ഷന്‍ സീക്വന്‍സുകളും ഇപ്പോഴും ട്രോളിംഗുകളില്‍ മുന്നിലാണ്.