ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ അതിര്‍ത്തി രക്ഷാ സേനയിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് മഹാദി കൊല്ലപ്പെട്ടു

single-img
18 November 2015

bsf

ഭീകരരും അതിര്‍ത്തി രക്ഷാ സേനയും തമ്മില്‍ ജമ്മു കശ്മീരിലെ കുപ്‌വാരാ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. 41ാം രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് മഹാദിക്കാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ, കുപ്‌വാരയിലെ മണിഗാഹ് വനപ്രദേശത്ത് പട്രോളിങിനിടെ അതിര്‍ത്തിരക്ഷാ സേനയ്‌ക്കെതിരെ തീവ്രവാദികള്‍ അക്രമണം നടത്തുകയായിരുന്നു. ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. നാലോളം ഭീകരര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു.

ഇതേ സ്ഥലത്ത് വെച്ച് കഴിഞ്ഞ ആഴ്ചയും സൈന്യത്തിനു നേരെ ആക്രമണമുണ്ടായിരുന്നു.