മിച്ചൽ ജോൺസൺ രാജ്യാന്തര ക്രിക്കറ്റ് വിടുന്നു

single-img
17 November 2015

CRICKET-AUS-ENG-ASHESപെർത്ത്‌: ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ന്യൂസീലാൻഡുമായി പെർത്തിൽ നടക്കുന്ന മത്സരത്തിന്‌ ശേഷം വിരമിക്കുമെന്ന് ജോൺസൺ അറിയിച്ചു. വിരമിക്കൽ കാര്യം സഹതാരങ്ങളോട്‌ നേരത്തെ സൂചിപ്പിച്ചിരുന്ന മിച്ചൽ ജോൺസൺ ഇന്നലെ ഔദ്യോഗികമായി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പെർത്ത്‌ ടെസ്‌റ്റിലെ അഞ്ചാം ദിനമായ ഇന്ന്‌ ജോൺസൺ വിരമിക്കും.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വിരമിക്കുന്ന കാര്യം മാത്രമായിരുന്നു ജോൺസന്റെ ചിന്തയെന്ന്‌ മുന്‍ താരം മാര്‍ക്‌ ടെയിലര്‍ പറഞ്ഞു.ഫാസ്‌റ്റ് ബൗളർമാരുടെ പിച്ച് എന്നറിയപ്പെടുന്ന പെർത്തിൽ ന്യൂസിലാൻഡുമായുള്ള ടെസ്‌റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഏറ്റവും അധികം റൺസ് വഴങ്ങിയത്‌ ജോൺസണായിരുന്നു. 28 ഓവറിൽ 157 റൺസ് വഴങ്ങിയ ജോൺസണ് ഒരു വിക്കറ്റ്‌ മാത്രമാണ് നേടാനായത്‌.

72 ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന്‌ 310 വിക്കറ്റുകളാണ്‌ ജോൺസന്റെ നേട്ടം. ടെസ്‌റ്റിൽ പത്ത്‌ വിക്കറ്റ്‌ നേട്ടം മൂന്ന്‌ പ്രാവശ്യവും അഞ്ച്‌ വിക്കറ്റ്‌ നേട്ടം 12 പ്രാവശ്യവും താരം നേടിയിട്ടുണ്ട്‌. ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറികളും ജോൺസന്റെ പേരിലുണ്ട്‌. 153 ഏകദിന മത്സരങ്ങൾ കളിച്ച ജോൺസൺ 239 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. 31 റൺസ് വഴങ്ങി ആറ്‌ വിക്കറ്റ്‌ നേടിയതാണ്‌ ഏകദിനത്തിൽ മിച്ചൽ ജോൺസന്റെ മികച്ച പ്രകടനം