ബിഎംഡബ്ല്യു-ടിവിഎസ് കൂട്ടുകെട്ടിൽ പിറന്ന ജി 310 ആർ

single-img
16 November 2015

Bike

വിലകൂടിയ ആഡംബര വാഹനങ്ങൾ ഉത്പാതിപ്പിക്കുന്നതിന് പുറമെ വിലകൂടിയ ബൈക്ക് നിർമ്മാണത്തിലും പ്രമുഖരാണ് ബി.എം.ഡബ്ല്യു. 600സി.സി. മുതൽ 1600 സി.സി. വരെ എഞ്ചിൻ ശേഷിയുള്ള ബൈക്കുകളാണ് അവർ വിപണിയിൽ എത്തിക്കുന്നത്. ഇടത്തരക്കാർക്ക് ഇവ സ്വന്തമാക്കുക എന്നത് സ്വപ്നമായി നിലനിൽക്കുകയായുരുന്നു. എന്നാൽ സ്വന്തമായി ഒരു ബി.എം.ഡബ്ലിയു. ബൈക്ക് എന്ന സ്വപ്‌നം മനസ്സിൽ താലോലിച്ച് കൊണ്ടുനടന്ന എത്രയോ ഇരുചക്രവാഹനപ്രേമികൾക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബീമർ.

ഒരു വർഷം മുമ്പ്  ബി.എം.ഡബ്ലിയു. മോട്ടൊറാഡ് ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിൽ പ്രമുഖരായ ടി.വി.എസ്സ് മോട്ടോർ കമ്പനിയുമായി ചേർന്ന് 500സി.സി.യിലും കുറഞ്ഞ ബൈക്ക് രൂപകൽപ്പന ചെയ്യുന്നുവെന്ന വാർത്ത എല്ലാവരിലും മോഹമുണർത്തി. ആരംഭത്തിലെ അറിയിപ്പിന് ശേഷം ബീമറുംടിവിഎസ്സും തങ്ങളുടെ പരിപാടികളെ പറ്റി മറ്റ് വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. അഭ്യൂഹങ്ങൾകെല്ലാം ഒടുവിൽ ബിഎംഡബ്ല്യു-ടിവിഎസ് കൂട്ടുകെട്ടിൽ നിർമ്മിച്ച് ബൈക്ക് ഇന്ത്യൻ വിപണിയിൽ ഓടാൻ ഒരുങ്ങുകയാണ്.

313 സി.സി. എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റുള്ള നേക്കഡ് സ്ട്രീറ്റ് ബൈക്ക് ശേണിയിൽ പെട്ട ജി 310 ആർ എന്ന ബൈക്കാണ് അവർ അവതരിപ്പിക്കുന്നത്.ബിഎംഡബ്ല്യുവിന്റെ മ്യൂണിച്ച് പ്ലാന്റിലാണ് വാഹനത്തിന്റെ രൂപകൽപ്പനയും വികസനവുമെല്ലാം നടന്നത്. ബീമർ ഇന്നോളമുണ്ടാക്കിയതിൽ വെച്ചേറ്റവുംവലുപ്പം കുറഞ്ഞതും കപ്പാസിറ്റി കുറഞ്ഞതുമായ ബൈക്കാണ് ഇത്.

1.98 മീറ്റർ നീളവും മിററുകളടക്കം 89.6 സെ.മീ, വീതിയും 78.5 സെ.മീ. സീറ്റ് ഹൈറ്റുമുള്ള ജി 310 ആറിന് 158.5 കിലോഗ്രാമാണ് ഭാരം. 9500 ആർപിഎമ്മിൽ 34എച്ചപിയാണ് എഞ്ചിൻ പുറപ്പെടുവിപ്പിക്കുന്ന കരുത്ത്. 145 കിലോമീറ്റർ ടോപ് സ്പീഡുള്ള ജി 310 ആർ വിപണിയിലെ സമന്മാരേക്കാളെല്ലാം വളരെതലയെടുപ്പുള്ള ബൈക്ക് ആയിരിക്കും. ഡ്യൂക്ക് 390, ബുള്ളറ്റ് പൾസർ 400 എന്നീ വാഹനങ്ങളാണ് ബിഎംഡബ്ല്യു ജി 310 ആറിന്റെ മുഖ്യ എതിരാളികൾ.
അടുത്ത വർഷം വിപണിയിലെത്തുന്ന ജി 310 ആറിന് 1.75 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില. കോസ്മിക് ബ്ലാക്ക്/പോളാർ-വൈറ്റ് നോൺമെറ്റാലിക്,സ്ട്രാറ്റോ ബ്‌സൂ മെറ്റാലിക്, പേൾ വൈറ്റ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളർ കോമ്പിനേഷനുകളിലാണ് ജി 310 ആർ വിപണിയിലെത്തുക.