ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

single-img
12 November 2015

download (1)ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടി ഹസല്‍ കീച്ചുമായുള്ള യുവരാജിന്റെ വിവാഹനിശ്ചയം ബാലിയില്‍ വെച്ച് ദീപാവലി ദിനത്തില്‍ നടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ വിവാഹം വൈകാതെ ഉണ്ടാകുമെന്ന് യുവരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.