നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് എസ്എന്‍ ട്രസ്റ്റിനു കീഴിലെ കോളേജുകളിലെ അധ്യാപക നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

single-img
12 November 2015

vellappally-natesan

നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് എസ്എന്‍ ട്രസ്റ്റിനു കീഴിലെ കോളേജുകളിലെ അധ്യാപക നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. എസ്എന്‍ കോളേജുകളിലെ 62 അധ്യാപകരുടെ നിയമനങ്ങളാണ് കോടതി തടഞ്ഞത്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരുമായുള്ള അഭിമുഖം 18ന് നടത്താന്‍ അനുവദിച്ച കോടതി, പക്ഷേ നിയമനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കുകയും ശചയ്തു.

നേരത്തെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ മറവില്‍ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു. യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കോളേജുകളില്‍ വെള്ളാപ്പള്ളിയുടെ കാലത്ത് 2200 ല്‍ അധികം നിയമനങ്ങളാണ് നടന്നത്. നാലുവര്‍ഷത്തിനുള്ളില്‍ മാത്രം 302 നിയമനം നടന്നു.വെന്നും ഓരോന്നിനും 25 മുതല്‍ 40 ലക്ഷം രൂപ പ്രകാരം 100 കോടിയെങ്കിലും വെള്ളാപ്പള്ളി വാങ്ങിയെന്നും വി.എസ്. ആരോപിച്ചിരുന്നു.